Description from extension meta
മൊഴികൾ പദങ്ങളായി പകർത്താം.
Image from store
Description from store
മാതൃഭാഷ പ്രേമികളെ,
ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് മലയാളം സംസാരിക്കവെ പദങ്ങൾ രേഖകളായി എഴുതി എടുക്കാം .ഇതിന്റെ പ്രവർത്തന സ്വഭാവം ഒരു സ്വിച്ചുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഒന്നമർത്തിയാൽ സംഭാഷണം പകർത്തും. രണ്ടാമതമർത്തിയാൽ പകർത്തുന്നത് നിർത്തി വെക്കും. സംസാരിക്കുമ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പേജിന്റെ താഴ്ഭാഗത്തായി പദപ്രയോഗങ്ങൾ കാണാൻ സാധിക്കുന്നതാണ്. ലളിതമായ ടെക്സ്റ്റ് ബോക്സിൽ മൗസ് കഴ്സർ വെച്ചാൽ, പറയുന്നത് അപ്പാടെ രേഖപ്പെടുത്തിയെടുക്കാം. ഫേസ്ബുക് പോലുള്ള അത്യാധുനിക പേജുകളിൽ പലപ്പോഴും ടെക്സ്റ്റ് ബോക്സ് വഴി ആയിരിക്കില്ല നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, അത്തരം പേജുകളിൽ സംസാരിക്കുന്നതിന്റെ പദപ്രയോഗങ്ങൾ പേജിന്റെ താഴ്ഭാഗത്തു നിന്നും പകർത്തിയ ശേഷം രേഖപ്പെടുത്താവുന്നതാണ്. ഇത് ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ പങ്കുവെക്കുക, കുറവുകൾ വല്ലതും തോന്നുകയാണെങ്കിൽ, കൂടുതൽ മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങൾ തീർച്ചയായും പങ്കു വെക്കുക.
നന്ദി നമസ്കാരം!